ആഗോള സാമ്പത്തിക മാന്ദ്യവും വിവാഹ പ്രതിസന്ധികളും

ആഗോള സാമ്പത്തിക മാന്ദ്യം പ്രവാസി മലയാളികളെ പലവിധത്തിലും ബാധിച്ചിരുന്നെങ്കിലും അതിന്റെ ഭീകര മുഖം താഴെ കാണുന്ന വിധത്തില്‍ ബാധിക്കുമെന്നരു കരുതിയിരുന്നില്ല. ഇക്കഴിഞ്ഞ  ദിവസം എനിക്ക് ലഭിച്ച ഒരു കുറിപ്പാണിത്. വിവാഹവശ്യത്തിനുള്ള  പണം ബ്ലോഗില്‍ കൂടി സംഭാവനയായി അഭ്യര്‍ഥിച്ചു കണ്ടെതികൊടുക്കണ മെന്നായിരുന്നു ആവശ്യം. തല്ക്കാലം  ഞാനതില്‍  നിന്നു മവനെ  പിന്തിരിപ്പിച്ചെങ്കിലും ഇത്തരം ബ്ലോഗ്ഗുകളും കത്തുകളുംവ്യാപകമായി പ്രചരിക്കുന്ന കാലം വിദൂരമല്ല.
കല്യാണ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിച്ചു  തുടങ്ങി

സുഹൃത്തേ,

 ഗള്‍ഫില്‍ ജോലിചെയ്യുന്ന ..................... എന്ന യുവാവിന്റെ വിവാഹം അനാര്‍ഭാടമായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. ആഗോള സാമ്പത്തിക മാന്ദ്യം,  ഈ വിവാഹത്തിന്റെ സുഗമമായ നടത്തിപ്പിനെയും ബാധിച്ചിരിക്കുന്നു. ഉദാര മനസ്കരുടെ അകമഴിഞ്ഞ സഹായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക്‌ വരികയാണ്‌. നിങ്ങളുടെ സംഭാവനകള്‍ Paypal വഴി അയക്കാവുന്നതാണ്.






0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More