പൃഥ്വിയുടെ വിവാഹസത്കാരത്തിന് സംവൃതയും മീരയും വരാഞ്ഞതെന്ത്?

പൃഥ്വിയുടെ വിവാഹസത്കാരത്തിന് സംവൃതയും മീരയും വരാഞ്ഞതെന്ത്?  
പൃഥ്വിരാജിന്‍റെ വിവാഹം രഹസ്യമായാണ് നടന്നതെങ്കിലും ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന വിവാഹങ്ങളേക്കാള്‍ മാധ്യമശ്രദ്ധ അതിന് കിട്ടി. മാധ്യമങ്ങളെ അറിയിക്കാതെ ഇരുമ്പുമറ സൃഷ്ടിച്ച് നടത്തിയ വിവാഹം പൃഥ്വിക്ക് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തു. മേയ് ഒന്നിന് ഞായറാഴ്ച പൃഥ്വി വിവാഹ സത്കാരം നടത്തി. എന്നാല്‍ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും സത്കാരത്തിനെത്തിയില്ല.




പൃഥ്വിരാജിന്‍റെ പേരുചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ ഏറെ നാള്‍ നിറഞ്ഞുനിന്ന സംവൃത സുനിലും മീരാജാസ്മിനും വിവാഹസത്കാരത്തിനെത്തിയില്ല എന്നത് ഏറെ ശ്രദ്ധേയമായി. അതുപോലെ മലയാള സിനിമയിലെ താര സൂര്യന്‍‌മാരായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും എത്തിയില്ല. താരശോഭ പകരാനായി സൂപ്പര്‍സ്റ്റാറുകളുടെ കൂട്ടത്തില്‍ നിന്ന് ദിലീപ് മാത്രമാണ് ഉണ്ടായിരുന്നത്.



സംവൃതാ സുനില്‍ സിംഗപ്പൂരില്‍ ആയിരുന്നതിനാലാണ് വരാതിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മീരാ ജാസ്മിനാകട്ടെ അമേരിക്കയില്‍. സുരേഷ്ഗോപിയും അമേരിക്കയിലായിരുന്നു. മമ്മൂട്ടി യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കാനായി പോയി.



മോഹന്‍ലാല്‍ ദുബായില്‍ ഷൂട്ടിംഗിലായിരുന്നു. അറബിയും ഒട്ടകവും പി മാധവന്‍ നായരും, കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കിട്ട ഷെഡ്യൂളുകളിലായിരുന്നതിനാലാണ് മോഹന്‍ലാലിന് എത്താന്‍ കഴിയാതിരുന്നത്. മോഹന്‍ലാലിനുവേണ്ടി ആന്‍റണി പെരുമ്പാവൂര്‍ എത്തി പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്നു.



പാലക്കാട്ടെ മാധ്യമപ്രവര്‍ത്തകര്‍ ആരും തന്നെ വിവാഹസത്കാരത്തിനെത്തിയില്ല. വിവാഹം കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാറിന്‍റെ ഡോര്‍ വലിച്ചടച്ച് കടന്നുപോയ പൃഥ്വിരാജിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സത്കാരം ബഹിഷ്കരിച്ചത്.

Royal wedding

Share

Twitter Delicious Facebook Digg Stumbleupon Favorites More