FW: Real estate prices have risen by 150%?

 

 

From: Shaadi.com [mailto:matrimonials@shaadi.com]
Sent: 14 September 2011 03:58
To: sathimanoj@gmail.com
Subject: Real estate prices have risen by 150%?

 

You have received this email as a member of Shaadi.com. We are proud to present Makaan.com, a leading property site, from our
group, People Interactive (I) Pvt. Ltd. Please add matrimonials@shaadi.com to your address book to ensure delivery into your inbox.

 

makaan.com Real properties. Real buyers.

shaadi.com World's Largest Matrimonial Service

 



Dear SH74706359,

Real estate rates have increased in Delhi/NCR by 80%, Mumbai 150% & in Hyderabad 90% approx in the last 10 years.

Makaan.com a sister concern of Shaadi.com, brings to you a range of real estate options to convert your investment into a goldmine.

Search Properties on sale now!

Mumbai    Delhi    Bangalore    Hyderabad    Pune    Chennai   

Regards,
Rachita

 


This email comes to you in accordance with Shaadi.com's Privacy Policy.
The email address for your subscription is, sathimanoj@gmail.com to unsubscribe click here.

Shaadi.com is not responsible for content other than its own, and makes no warranties or guarantees about the products or services that are advertised.

People Interactive (I) Pvt. Ltd., 2B 2 (II) Ground Floor, Film Center Building, 68, Tardeo Road, Mumbai 400034, India. Copyright © 1996-2011 Shaadi.com™ - All Rights Reserved.

Swetha Menon's Marriage

പൃഥ്വിയുടെ വിവാഹസത്കാരത്തിന് സംവൃതയും മീരയും വരാഞ്ഞതെന്ത്?

പൃഥ്വിയുടെ വിവാഹസത്കാരത്തിന് സംവൃതയും മീരയും വരാഞ്ഞതെന്ത്?  
പൃഥ്വിരാജിന്‍റെ വിവാഹം രഹസ്യമായാണ് നടന്നതെങ്കിലും ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന വിവാഹങ്ങളേക്കാള്‍ മാധ്യമശ്രദ്ധ അതിന് കിട്ടി. മാധ്യമങ്ങളെ അറിയിക്കാതെ ഇരുമ്പുമറ സൃഷ്ടിച്ച് നടത്തിയ വിവാഹം പൃഥ്വിക്ക് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തു. മേയ് ഒന്നിന് ഞായറാഴ്ച പൃഥ്വി വിവാഹ സത്കാരം നടത്തി. എന്നാല്‍ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും സത്കാരത്തിനെത്തിയില്ല.




പൃഥ്വിരാജിന്‍റെ പേരുചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ ഏറെ നാള്‍ നിറഞ്ഞുനിന്ന സംവൃത സുനിലും മീരാജാസ്മിനും വിവാഹസത്കാരത്തിനെത്തിയില്ല എന്നത് ഏറെ ശ്രദ്ധേയമായി. അതുപോലെ മലയാള സിനിമയിലെ താര സൂര്യന്‍‌മാരായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും എത്തിയില്ല. താരശോഭ പകരാനായി സൂപ്പര്‍സ്റ്റാറുകളുടെ കൂട്ടത്തില്‍ നിന്ന് ദിലീപ് മാത്രമാണ് ഉണ്ടായിരുന്നത്.



സംവൃതാ സുനില്‍ സിംഗപ്പൂരില്‍ ആയിരുന്നതിനാലാണ് വരാതിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മീരാ ജാസ്മിനാകട്ടെ അമേരിക്കയില്‍. സുരേഷ്ഗോപിയും അമേരിക്കയിലായിരുന്നു. മമ്മൂട്ടി യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കാനായി പോയി.



മോഹന്‍ലാല്‍ ദുബായില്‍ ഷൂട്ടിംഗിലായിരുന്നു. അറബിയും ഒട്ടകവും പി മാധവന്‍ നായരും, കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കിട്ട ഷെഡ്യൂളുകളിലായിരുന്നതിനാലാണ് മോഹന്‍ലാലിന് എത്താന്‍ കഴിയാതിരുന്നത്. മോഹന്‍ലാലിനുവേണ്ടി ആന്‍റണി പെരുമ്പാവൂര്‍ എത്തി പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്നു.



പാലക്കാട്ടെ മാധ്യമപ്രവര്‍ത്തകര്‍ ആരും തന്നെ വിവാഹസത്കാരത്തിനെത്തിയില്ല. വിവാഹം കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാറിന്‍റെ ഡോര്‍ വലിച്ചടച്ച് കടന്നുപോയ പൃഥ്വിരാജിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സത്കാരം ബഹിഷ്കരിച്ചത്.

Royal wedding

പൃഥ്വിരാജ് വിവാഹിതനായി; വധു മേനോന്‍ തന്നെ!


More Photos....

യുവസൂപ്പര്‍താരം പൃഥ്വിരാജ് തിങ്കളാഴ്ച രാവിലെ വിവാഹിതനായി. പാലക്കാട് സ്വദേശിനി സുപ്രിയാ മേനോന്‍ ആണ് വധു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയാണ് സുപ്രിയ. പാലക്കാട് തേന്‍‌കുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയില്‍ വച്ചായിരുന്നു വിവാഹം.


എന്നാല്‍ ചടങ്ങിന് മാധ്യമപ്രവര്‍ത്തകരെ ആരെയും പ്രവേശിപ്പിച്ചില്ല. വിവാഹത്തിന്റെ ഒരുക്കങ്ങളും മറ്റും അതീവരഹസ്യമായാണ്‌ നടത്തിയത്‌. എന്നാല്‍ പൃഥ്വിരാജിന്റെ വിവാഹം മെയ് ഒന്നിന് പാലക്കാട്ട്‌ വെച്ച്‌ നടക്കുമെന്നാണ് അമ്മ മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പൃഥ്വിയുടെ വിവാഹം സംബന്ധിച്ച് ഊഹാപോഹങ്ങളുടെയും സസ്പന്‍‌സിന്റേയും ആവശ്യമില്ലെന്നും ഇക്കാര്യം ഞങ്ങള്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും മല്ലിക പറയുകയുണ്ടായി. അമേരിക്കയിലുള്ള, പൃഥ്വിയുടെ അമ്മാവന്‍ ഡോ എം വി പിള്ള നാട്ടിലെത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അവര്‍ പറഞ്ഞിരുന്നു.


ഒരു പത്രപ്രവര്‍ത്തകയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ മുമ്പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍‌ഹിയില്‍ എന്‍‌ഡി‌ടിവിയില്‍ പത്രപ്രവര്‍ത്തകയായ പ്രതീക്ഷാ മേനോന്‍ ആണ് പൃഥ്വിരാജിന്റെ കാമുകി എന്നായിരുന്നു മാധ്യമ കണ്ടെത്തല്‍. ഇത് വാസ്തവവിരുദ്ധമാണെന്ന് പൃഥ്വിരാജ് പറയുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ പൃഥ്വിയുടെ വധുവായിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകയായ ഒരു ‘മേനോന്‍’ തന്നെ. എന്നാല്‍ ജോലി ചെയ്യുന്ന സ്ഥലവും ആദ്യപേരും മാത്രമാണ് തെറ്റിയിരിക്കുന്നത്. തന്റെ വിവാഹം എല്ലാവരെയും അറിയിച്ച ശേഷം മാത്രമായിരിക്കുമെന്നും തന്നെ കെട്ടിച്ചുവിടാന്‍ ആര്‍ക്കാണ് ധൃതിയെന്നും പൃഥ്വിരാജ് ചോദിച്ചിരുന്നു.

വിവാഹത്തോടനുബന്ധിച്ച് പൃഥ്വിരാജ്‌ കൊച്ചിയില്‍ വാങ്ങിയ ഫ്‌ളാറ്റിന്റെ ഗൃഹപ്രവേശം ഈയിടെയായിരുന്നു. ഈ ചടങ്ങും രഹസ്യമായാണ് നടന്നത്. അതേസമയം വിവാഹസല്‍ക്കാരത്തിനായി കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിലെ ഹാള്‍ മെയ്‌ ഒന്നിലേക്ക്‌ ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. സിനിമാലോകത്ത്‌ നിന്നുള്‍പ്പടെ രണ്ടായിരത്തോളം പേരെ സല്‍ക്കാരത്തിലേക്ക്‌ ക്ഷണിക്കുന്നുണ്ടെന്നാണ് സൂചന.

സന്നിധാനന്ദന്‍ വിവാഹിതനായി



തയ്യൂര്‍ ചെങ്ങഴിക്കോട് നാരായണന്റെയും തങ്കമണിയുടെയും മകനും ഗായകനുമായ സന്നിധാനന്ദനും കോട്ടയം പനച്ചിക്കാട്ട് വെള്ളിയാത്തേല്‍ രാജന്റെയും രാജമ്മയുടെയും മകള്‍ ആഷയും തയ്യൂര്‍ ലോകരത്തിക്കാവ് ഭഗവതീക്ഷേത്രത്തില്‍ വിവാഹിതരായി.

ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ‘സ്റ്റാര്‍ സിംഗര്‍’ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം‌കവര്‍ന്ന ഗായകന്‍ സന്നിദാനന്ദന്‍ വിവാഹിതനായി. കോട്ടയം പനച്ചിക്കാട്ട്‌ വെള്ളിയാത്തേല്‍ രാജന്റെയും രാജമ്മയുടെയും മകളായ ആഷയാണ് വധു. സന്നിദാനന്ദന്റെ ഇഷ്ടദൈവമായ ‘ലോകരത്തിക്കാവ് ഭഗവതി’യുടെ ക്ഷേത്ര നടയ്ക്കല്‍ വച്ച് ശനിയാഴ്ച രാവിലെ ശുഭമുഹൂര്‍ത്തതിലാണ് വിവാഹം നടന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

സ്പെഷല്‍ എഡ്യുക്കേഷനില്‍ ബിരുദമെടുത്തു വടക്കാഞ്ചേരി ബിആര്‍സിക്കു കീഴിലുള്ള സ്കൂളില്‍ അധ്യാപികയാണ്‌ ആഷ‍. നെടുങ്കുന്നം കോളേജില്‍ ആഷ‍ ബിരുദപഠനം നടത്തുമ്പോഴാണ്, സന്നിധാനന്ദന്‍ കോളേജിലെ യുവജനോത്സവത്തിന് ഗാനമേള അവതരിപ്പിക്കാന്‍ എത്തിയത്. സന്നിധാനന്ദന്റെ ‘ഫാന്‍’ ആയിരുന്ന ആഷ പരിചയപ്പെടാന്‍ എത്തി. ആ പരിചയമാണ് വിവാഹത്തില്‍ കലാശിച്ചത്.

തയ്യൂര്‍ ചെങ്ങഴിക്കോട്‌ നാരായണന്റെയും തങ്കമണിയുടെയും മകനാണ് സന്നിധാനന്ദന്‍. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സന്നിധാനന്ദന്‍ ഏറെ കഷ്ടതകള്‍ക്കിടയില്‍നിന്നാണ്‌ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റിഷോയില്‍ എത്തിപ്പെട്ടത്. സന്നിദാനന്ദന്റെ പാടാനുള്ള കഴിവും എളിമ നിറഞ്ഞ പെരുമാറ്റവും സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കി.

ഇതിനകം, നിരവധി സിനിമാഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞിട്ടുണ്ട് സന്നിധാനന്ദന്‍. ആദ്യഗാനം മോഹന്‍ സിതാരയുടെ സംഗീതസംവിധാനത്തില്‍ സ്വര്‍ണം എന്ന ചിത്രത്തിലെ ചന്ദ്രശേഖര നന്ദന എന്ന ഗാനമാണ്‌. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ലിവിംഗ്‌ ടുഗെതര്‍ എന്ന ചിത്രത്തിലെ ഗാനവും തമിഴില്‍ റോണി റാഫേല്‍ സംഗീതം ചെയ്ത ആര്‍വം എന്ന ചിത്രത്തിലെ ഗാനവുമാണ്‌ ഏറ്റവും പുതിയത്‌. ഇടയ്ക്ക്‌ ഒരു ടിവി പരമ്പരയിലും സന്നിധാനന്ദന്‍ അഭിനയിച്ചിട്ടുണ്ട്.




 Read more



 

തെന്നിന്ത്യന്‍ (എക്സ്)ഗ്ലാമര്‍ താരം ഷക്കീലയുടെ വിവാഹം മുടങ്ങി. 2011 ജൂണ്‍ മാസത്തില്‍ വിജയകാന്തിന്‍റെ രാഷ്ട്രീയപ്പാര്‍ട്ടിയായ ഡി ‌എം‌ ഡി ‌കെയുടെ നേതാവ് സതീഷാണ് ഷക്കീലയ്ക്ക് താലിചാര്‍ത്താനിരുന്നത്. എന്നാല്‍ ഈ വിവാഹം നടക്കില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ ഷക്കീല തയാറായില്ല.

വിജയകാന്തിന്‍റെ നേതൃത്വത്തില്‍ വിവാഹച്ചടങ്ങുകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വിജയകാന്ത് ഫാനായ സതീഷ് ചെന്നൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു. തുടക്കത്തില്‍ വിജയകാന്തിന്‍റെ ഫാന്‍സ് അസോസിയേഷന്‍ നേതാവായിരുന്നു സതീഷ്. തന്‍റെ പ്രിയപ്പെട്ട താരം പാര്‍ട്ടി തുടങ്ങിയതോടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി. ഒപ്പം ബിസിനസും തഴച്ചുവളര്‍ന്നു. ചെന്നൈ വില്ലിവാക്കത്തെ ഡി‌എം‌ഡി‌കെ യൂണിറ്റിന്‍റെ 'തലൈവനാ'ണ് ഇപ്പോള്‍ സതീഷ്. എന്നാല്‍ എന്താണ് വിവാഹത്തില്‍ നിന്ന് പിന്‍‌മാറാനുള്ള കാരണമെന്ന് സതീഷും അറിയിച്ചിട്ടില്ല.

"ഇത്രയും കാലം എല്ലാക്കാര്യങ്ങള്‍ക്കും എന്‍റെ അമ്മ എന്‍റെ കൂടെയുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചുപോയി. എനിക്ക് കാപ്പിയിടാന്‍ പോലും അറിയില്ല. എല്ലാം അമ്മയാണ് ചെയ്തിരുന്നത്. അമ്മയെ പിരിയേണ്ടി വരുമല്ലോ എന്ന് കരുതിയാണ് ഞാനിതുവരെ വിവാഹം ചെയ്യാതിരുന്നത്. വിവാഹശേഷം അഭിനയരംഗത്ത് തുടരുമോ എന്ന ചോദ്യത്തിന് സതീഷും സതീഷിന്‍റെ വീട്ടുകാരുമാണ് മറുപടി പറയേണ്ടത്. ഞാനിപ്പോള്‍ ക്യാരക്‌ടര്‍ വേഷങ്ങളാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള വേഷങ്ങള്‍ അഭിനയിക്കുന്നത് തുടരണോ എന്ന് സതീഷിന്‍റെ വീട്ടുകാരുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്" - സതീഷുമായുള്ള തന്‍റെ വിവാഹത്തെക്കുറിച്ച് മാസങ്ങള്‍ക്കുമുമ്പ് ഷക്കീല പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാല്‍ വിവാഹം മുടങ്ങിയതിനെക്കുറിച്ച് ഒന്നും പറയില്ലെന്ന നിലപാടിലാണ് താരം. തന്‍റെ ദുഃഖം തന്‍റേതുമാത്രമാണെന്നും ഷക്കീല പറയുന്നു.

ബോസ് എങ്കിറ ഭാസ്കരന്‍ എന്ന പുതിയ സൂപ്പര്‍ഹിറ്റ് സിനിമയിലെ കോമഡി വേഷം ക്ലിക്കായതിന്‍റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ഷക്കീല. അത്തരം വേഷങ്ങളില്‍ തുടര്‍ന്നും അഭിനയിച്ച് സ്വകാര്യ ദുഃഖത്തില്‍ നിന്നും വിടുതല്‍ നേടാമെന്നാണത്രേ ഷക്കീല ചിന്തിക്കുന്നത്.

 

 www.annapoornainfo.com

 

 

Share

Twitter Delicious Facebook Digg Stumbleupon Favorites More